ന്യൂഡല്‍ഹി: ഒക്ടോബര്‍ 24ന് ഡല്‍ഹിയില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ 60 ഉത്പന്നങ്ങളുടെകൂടി നികുതി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ഈ മാസം 9 ന് ചേര്‍ന്ന യോഗത്തില്‍ 100 ഉത്പന്നങ്ങളുടെ നികുതി കുറയ്ക്കുന്ന കാര്യം പരിഗണിച്ചിരുന്നു. ഇതില്‍ 40 എണ്ണത്തിന്റെ കാര്യമാണ് കൗണ്‍സില്‍ തീരുമാനിച്ചത്.
ബാക്കി പരിഗണിക്കാനിരിക്കുന്നവയിലേറെയും വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടവയാണ്.