GSAT-9: ISRO ready to launch a public Satellite for South Asian countries

ന്യൂഡല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കായി ഒരു പൊതു ഉപഗ്രഹം വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ

ജിഎസ്എല്‍വി 9 റോക്കറ്റ് ഉപയോഗിച്ച് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്9 ആണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് മെയ് ആദ്യവാരം വിക്ഷേപിക്കുന്നത്.എന്നാല്‍ പാകിസ്ഥാന്‍ ഈ പദ്ധതിയുടെ ഭാഗമല്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍ കുമാര്‍ പറഞ്ഞു.

സൗത്ത് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വാര്‍ത്താ വിനിമയ രംഗത്ത് 12 വര്‍ഷത്തോളം ഈ ഉപഗ്രഹത്തിന്റെ സേവനം ലഭ്യമാകും. വാര്‍ത്താവിനിമയത്തിനൊപ്പം പ്രകൃതി ദുരന്തത്തെ കുറിച്ചുള്ള മുന്നറിയിപ്പും ഈ ഉപഗ്രഹത്തിലൂടെ രാജ്യങ്ങള്‍ക്ക് ലഭ്യമാകും. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഈ രാജ്യങ്ങള്‍ക്ക് പരസ്പരം കൈമാറാനാകുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

2195 കിലോയാണ് ജിസാറ്റ്9 ന്റെ ഭാരം. 2014ല്‍ കാഡ്മണ്ഡുവില്‍ നടന്ന സാര്‍ക് ഉച്ചകോടിയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയല്‍രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സമ്മാനമെന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.

Top