ആഭ്യന്തര ഉത്പ്പാദന വളര്‍ച്ച:2030 ല്‍ യുഎസിനെ ഇന്ത്യ മറികടക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചയില്‍ ഇന്ത്യ ഉള്‍പ്പെടെ 10 ഏഷ്യന്‍ രാജ്യങ്ങള്‍ 2030 ല്‍ യുഎസിനെ മറികടക്കുമെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര ഉത്പ്പാദന വളര്‍ച്ചയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടക്കുകയെന്ന് ഡി ബി എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

28 ട്രില്യണ്‍ യു എസ് ഡോളറിന്റെ വര്‍ധനവാണ് ഏഷ്യന്‍ രാജ്യങ്ങള്‍ അടയാളപ്പെടുത്താന്‍ പോകുന്നത്. മികച്ച വളര്‍ച്ച കൈവരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ, ഹോംഗ്‌കോംഗ്, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ,തായ് വാന്‍, തായ്‌ലന്റ് എന്നീ രാജ്യങ്ങള്‍ ഉണ്ട്.

ഈ രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയില്‍ വന്‍ കുതിപ്പാണ് അടുത്ത് വര്‍ഷങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് ഡിബിഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 28.35 ട്രില്യണ്‍ ഡോളര്‍ വര്‍ധനവ് ഈ രാജ്യങ്ങളില്‍ ഉണ്ടാകുമ്പോള്‍, യുഎസില്‍ 22.33 ട്രില്യണ്‍ യുഎസ് ഡോളര്‍ മാത്രമായിരിക്കും വര്‍ധനവ്.

Top