സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗ്രാറ്റ്വിറ്റിയുടെ പരിധി 20 ലക്ഷമാക്കും

money

ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അര്‍ഹമായ ഗ്രാറ്റ്വിറ്റിയുടെ പരിധി 20 ലക്ഷം രൂപയാക്കുന്നതിനുള്ള നിയമം ഭേദഗതി ചെയ്യും.

ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ ചൊവ്വാഴ്ച അനുമതി നല്‍കി. ഇത് സംബന്ധിച്ചുള്ള ബില്ല്‌ പാര്‍ലമെന്റില്‍ അടുത്ത സമ്മേളനത്തില്‍ പാസാക്കും.

സ്വകാര്യ മേഖലകളില്‍ പത്തുലക്ഷം രൂപയാണ് ഇപ്പോള്‍ ഗ്രാറ്റ്വിറ്റി തുകയുടെ പരിധി. ഏഴാം ശമ്പളക്കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്ര ജീവനക്കാരുടെ ഗ്രാറ്റ്വിറ്റി പരിധി 20 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.

ഇതേ പരിധിതന്നെ സ്വകാര്യമേഖലയിലുള്ളവര്‍ക്കും നടപ്പാക്കാനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Top