ഇന്ത്യ ഡിജിറ്റൽ ആകുന്നു; കേന്ദ്ര പദ്ധതികൾ വിരൽത്തുമ്പിൽ എത്തിക്കാൻ സോഷ്യല്‍ മീഡിയ ഹബ്

digital-india

ഡല്‍ഹി: രാജ്യത്ത് ‘സോഷ്യല്‍ മീഡിയ ഹബ്’ സ്ഥാപിക്കാന്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം ഒരുങ്ങുന്നു. കേന്ദ്രത്തിന്റെ സുപ്രധാന പദ്ധതികള്‍ ജനങ്ങള്‍ക്കിടയിലേക്ക് എത്തിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനുമാണ് ഇത്തരം ഒരു പദ്ധതി നടപ്പിലാക്കുന്നത്.

ഇതുവഴി ജില്ലകളിലെ മുക്കിലും മൂലയിലുമുള്ള പ്രശ്‌നങ്ങളെ കുറിച്ച് എളുപ്പത്തില്‍ ലഭ്യമാക്കാനും, സര്‍ക്കാര്‍ പദ്ധതികളില്‍ ജനങ്ങളുടെ അഭിപ്രായം നേരിട്ട് മനസിലാക്കാനും സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കരാര്‍ അടിസ്ഥാനത്തിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാര്‍ത്ത മാധ്യമങ്ങള്‍ ഒരോ ജില്ലയുടേയും കണ്ണും കാതുമായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാരിന്റെ പദ്ധതികളില്‍ ജനങ്ങളുടെ അഭിപ്രായങ്ങളെ കുറിച്ച് വിവരങ്ങള്‍ തേടുകയും, കൂടാതെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അവരുടെ പ്രദേശങ്ങളില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് വിദഗ്ധര്‍ അടങ്ങിയ ഒരു പാനല്‍ ഇതേ സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും.

അതേസമയം, നാടുകളില്‍ പ്രചരിക്കുന്ന കിവംദന്തികളെ ഒഴിവാക്കാനും സത്യസന്ധമായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും ഇതിന് സാധിക്കും.

അടുത്തയിടെ ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് കീഴിലുള്ള ബിഇസിഐഎല്ലിന് ടെന്‍ഡര്‍ നല്‍കിയിരുന്നു. ഇതിന്റെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട ടെന്‍ഡറാണ് കമ്പനിക്ക് നല്‍കിയത്.

വിവിധ സമൂഹ മാധ്യമങ്ങളിലൂടെ വരുന്ന ചര്‍ച്ചകളും വിഷയങ്ങളും ചര്‍ച്ചചെയ്യുന്നതിനും, വ്യക്തമായി മനസിലാക്കാനു, പ്രതികരിക്കാനും മഇതിലൂടെ ന്ത്രാലയത്തെ സഹായിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഹിന്ദി, തെലുങ്കു, മലയാളം, കന്നഡ, ബംഗാളി, പഞ്ചാബി, തമിഴ്, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളില്‍ വാര്‍ത്ത സംപ്രേഷണം ഉണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.

Top