ഇനി ക്യൂവില്‍ നില്‍ക്കണ്ട;പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയുമായ് കേന്ദ്രസര്‍ക്കാര്‍

PETROL PUMB

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പുകളിലെ നീണ്ട വരി ഒഴിവാക്കാന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിയുമായ് കേന്ദ്രസര്‍ക്കാര്‍. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വീടുകളില്‍ നല്‍കാനാണ് സര്‍ക്കാറിെന്റ നീക്കം. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാനാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

ദിവസവും 35 കോടി ആളുകളാണ് പെട്രോള്‍ പമ്പുകളില്‍ എത്തുന്നത്. 2500 കോടി രൂപയുടെ ഇടപാടുകളും ദിനംപ്രതി പമ്പുകളില്‍ നടക്കുന്നു. ബുക്ക് ചെയ്യുന്നവര്‍ക്ക് വീടുകളില്‍ പെട്രോള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായാല്‍ പമ്പുകളിലെ തിരക്ക് ഒരു പരിധി വരെ നിയന്ത്രിക്കാമെന്നാണ് സര്‍ക്കാറിെന്റ കണക്കുകൂട്ടല്‍.

മെയ് ഒന്നു മുതല്‍ രാജ്യത്തെ അഞ്ച് വന്‍ നഗരങ്ങളിലാണ് ഈ പദ്ധതിക്ക് തുടക്കമാവുന്നത്. കേരളമുള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പമ്പുകള്‍ അടച്ചിടാനും പെട്രോളിയം ഡീലര്‍മാരുടെ സംഘടന തീരുമാനമെടുത്തിരുന്നു.Related posts

Back to top