തിരുവിതാംകൂര്‍ ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ മടക്കി; സര്‍ക്കാരിനോട് വിശദീകരണം തേടി

p.-sadhasivam

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പി.സദാശിവം മടക്കിയയച്ചു.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ചട്ടം ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് നിയമ സാധുതയുണ്ടോ യെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഓര്‍ഡിനന്‍സ് മടക്കണമെന്ന് കോണ്‍ഗ്രസ്സും ബിജെപിയും ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

പ്രയാര്‍ ഗോപാലകൃഷ്ണനേയും അജിത് തറയിലിനേയുമാണ് കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് പ്രകാരം പുറത്താക്കിയത്.

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്താണ് കോണ്‍ഗ്രസ് നേതാവായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിതനായത്.

ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തതിനാല്‍ ഇന്നത്തെ ശബരിമല യോഗത്തിലും പ്രയാര്‍ പങ്കെടുത്തിരുന്നു.

രണ്ട് വര്‍ഷത്തേക്കാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി ചുരുക്കിയിരുന്നത്.

1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കിയത്.

Top