കുറഞ്ഞ വിലയില്‍ സ്മാര്‍ട്‌ഫോണുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

Nokia-C1-Concept-Smartphone-design

ണ്ടായിരം രൂപയില്‍ കുറവ് വിലവരുന്ന സ്മാര്‍ട്‌ഫോണുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഗ്രാമീണ മേഖലയില്‍ക്കൂടി സ്മാര്‍ട്‌ഫോണ്‍ ഉപയോഗം വര്‍ധിക്കുന്നതോടെ കറന്‍സി രഹിത ഇടപാടുകള്‍ വ്യാപകമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. രണ്ടരക്കോടിയോളം സ്മാര്‍ട്‌ഫോണെങ്കിലും വിപണിയിലെത്തിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാട്കൂടി നടത്താന്‍ ശേഷിയുള്ളതായിരിക്കണം ഫോണുകളെന്നും നിര്‍ദേശമുണ്ട്.

മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് രാജ്യത്തെ പ്രമുഖരായ മൈക്രോമാക്‌സ്, ലാവ, ഇന്റെക്‌സ്, കാര്‍ബണ്‍ എന്നീ കമ്പനികളുടെ മേധാവികളുമായി നീതി അയോഗ് കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി. വിദേശ കമ്പനികളെ മാറ്റിനിര്‍ത്തി പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ചെലവു കുറഞ്ഞ ഫോണുകള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഈ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.

ഫിംഗര്‍പ്രിന്റ്, ആധാര്‍ അധിഷ്ടിത ധനകാര്യ സേവനങ്ങള്‍ ഭാവിയില്‍ രാജ്യവ്യാപകമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഈ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ തക്കവിധം ഫോണുകള്‍ രൂപകല്‍പ്പനചെയ്യാനാണു നിര്‍ദേശിച്ചിരിക്കുന്നത്.

എന്നാല്‍ ആധുനിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി 2000 രൂപ മാത്രം വില വരുന്ന ഫോണുകള്‍ നിര്‍മിക്കാനാകുമോയെന്ന കാര്യത്തില്‍ ഇതുവരെ കമ്പനികള്‍ വ്യക്തത നല്‍കിയിട്ടില്ല.Related posts

Back to top