സര്‍ക്കാര്‍ ജോലിക്കാരായ വിദേശികള്‍ക്ക് വീട്ടുജോലിക്കാരെ സ്‌പോണ്‍സര്‍ ചെയ്യാം

housemaid

ദുബായ് : സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വിവിധ വിസാ കാറ്റഗറികളിലുള്ള വിദേശികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും എന്ന രീതിയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന്‌ ആര്‍.ഒ.പി. ആര്‍ട്ടിക്കിള്‍ 14 (1) പ്രകാരം സ്വദേശിക്കോ അല്ലെങ്കില്‍ ജി.സി.സി പൗരനോ ,ഇന്‍വെസ്റ്റ്‌മെന്റ് പെര്‍മിറ്റ് ഉള്ള വിദേശിക്കോ ഐ.ടി.സികളികളിലെ വസ്തു ഉടമകളായ വിദേശിക്കോ ആയിരുന്നു സ്‌പോണ്‍സര്‍ഷിപ്പിന് അര്‍ഹത. പിന്നീട്‌ ജൂണ്‍ 13ന് പൊലീസ് ആന്റ് കസ്റ്റംസ് ഐ.ജി പുറപ്പെടുവിച്ച ഭേദഗതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളെ കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

മുമ്പ് വിദേശി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സിയുടെ പേരിലായിരുന്നു വീട്ടുജോലിക്കാര്‍ക്ക് വിസ അനുവദിച്ചിരുന്നത്. ഇനി അവര്‍ക്ക് നേരിട്ട് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ജോലിക്കാരെ കൊണ്ടുവരാന്‍ സാധിക്കുമെന്ന് ആര്‍.ഒ.പി വക്താവ് അറിയിച്ചു.

Top