കെ.എസ്.ടി.പി നിര്‍മാണങ്ങളിലെ പാളിച്ചകള്‍ സര്‍ക്കാര്‍ അന്വേഷിക്കണം ; തിരുവഞ്ചൂര്‍

കോട്ടയം: കെ.എസ്.ടി.പി നിര്‍മാണങ്ങളിലെ പാളിച്ചകളെക്കുറിച്ച് സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ജനപ്രതിനിധികളോടുപോലും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല, എം.സി. റോഡില്‍ കോട്ടയം ഭാഗത്ത് പുതിയതായി പണിത നീലിമംഗലം പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്തുമന്ത്രിയ്ക്കും പരാതി നല്‍കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു

സ്ഥലം എംഎല്‍എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ക്കായി കെഎസ്.ടി. പി ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പങ്കെടുക്കാനോ മറുപടി നല്‍കാനോ ഉദ്യോഗസ്ഥര്‍ തയ്യറായില്ല.

ഒടുവില്‍ ഏതാനും ആഴ്ചകള്‍ മുമ്പ് നടത്തിയ ഭാരപരിശോധനയില്‍ പാലത്തിന് ബലക്ഷയം കണ്ടെത്തി. സാധാരണ ടെന്‍ഡറുകളേക്കാള്‍ പലമടങ്ങ് അധികം തുകവാങ്ങി നിര്‍മാണം നടത്തുന്ന കെസ്ടിപിയുട ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

Top