government planning an easy credit scheme

ന്യൂഡല്‍ഹി: ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള ധനസഹായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടനെ നടപ്പാക്കും.

ഒരുകുടുംബത്തിന് പരമാവധി ഒരുലക്ഷം രൂപയാണ് അനുവദിക്കുക. ഈടൊന്നും കൂടാതെ കുറഞ്ഞ പലിശയില്‍ സബ്‌സിഡി നിരക്കിലാണ് ലോണ്‍ അനുവദിക്കുക.

വായ്പ നല്‍കുന്നതിനായി പ്രതിവര്‍ഷം 60,000 കോടി രൂപയാണ് നീക്കിവെയ്ക്കുക. കനത്ത പലിശ ഈടാക്കുന്ന വട്ടിപ്പലിശക്കാര്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍ എന്നിവരില്‍നിന്ന് ഗ്രാമീണ ജനതയെ രക്ഷിക്കുകയാണ് ഇതു വഴി ലക്ഷ്യമിടുന്നത്.

8.5 കോടി പാവപ്പെട്ട കുടുംബങ്ങളാണ് രാജ്യത്തുള്ളതെന്ന് സോഷ്യ ഇക്കണോമിക് ആന്റ് കാസ്റ്റ് സെന്‍സസില്‍ വ്യക്തമായിരുന്നു.

Top