Government of India has started the process of chip-based passports for strengthen security

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇ-പാസ്‌പോര്‍ട്ടുകള്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

ഒരു വ്യക്തിയുമായി സംബന്ധിക്കുന്ന വിവരങ്ങള്‍ (സാധാരണ പാസ്‌പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍) ഒരു ചിപ്പിലാക്കി സൂക്ഷിക്കുന്നതാണ് ഇ പാസ്‌പോര്‍ട്ടുകള്‍.

ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പറഞ്ഞു.

രാജ്യത്ത് ഡിജിറ്റലൈസേഷന്റെ ഭാഗമായി പേപ്പറില്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറൈസ്ഡ് ആക്കുന്നതുമാണ് ഇ-പാസ്‌പോര്‍ട്ട് സംവിധാനം.

Top