കോടതി വിധി അനുകൂലമാക്കി സര്‍ക്കാര്‍ നീക്കം; കേരളത്തിലെ ത്രീ സ്റ്റാര്‍ ബാറുകള്‍ തുറക്കുന്നു

beer

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ ധാരണ. സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെയാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാന്‍ വഴിയൊരുങ്ങുന്നത്.

2018-19 വര്‍ഷത്തെ മദ്യനയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ ഭാഗമായാണ് ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള നിര്‍ദേശവും നല്കിയിരിക്കുന്നത്.

പതിനായിരത്തിലധികം ജനസംഖ്യയുള്ള എല്ലാ പഞ്ചായത്തുകള്‍ക്കും ബാറുകളുടെ ദൂരപരിധിയില്‍ ഇളവ് അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ നിലവില്‍ ദൂരപരിധിയുടെ പേരില്‍ അടഞ്ഞുകിടക്കുന്ന മദ്യശാലകള്‍ പൂര്‍ണമായും തുറക്കപ്പെടും.

പുതിയ ഉത്തരവോടെ മൂന്ന് ബാറുകളും 500 കള്ളുഷാപ്പുകളും 150 ബിയര്‍-വൈന്‍ പാര്‍ലറുകളും സംസ്ഥാനത്തു തുറക്കുമെന്നാണു സൂചന.

Top