രാജ്യത്ത് 8,500 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ എത്തിക്കാന്‍ ഒരുങ്ങുന്നു

railway

ന്യൂഡല്‍ഹി: രാജ്യത്ത് 8,500 റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി 700 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഗൂഗിള്‍ നടപ്പിലാക്കുന്ന ഫ്രീ വൈഫൈയ്ക്ക് പുറമെയാണ് പുതിയ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ എത്തുവാന്‍ ഒരുങ്ങുന്നത്.

നിലവില്‍ 216 പ്രധാന സ്റ്റേഷനുകളില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിട്ട് വൈഫൈ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൗജന്യ ഇന്റര്‍നെറ്റ് സംവിധാനം നടപ്പിലാകുന്നതോടെ 70 ലക്ഷം റെയില്‍വേ യാത്രക്കാര്‍ക്ക് സഹായകമാകും.

ഈ സൗകര്യം രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും നല്‍കുമെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗ്രാമീണവിദൂര മേഖലകളിലെ സ്റ്റേഷനുകളില്‍ വൈഫൈ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Top