google voice search records stores

ഗൂഗിള്‍ വോയ്‌സ് സെര്‍ച്ചിലൂടെ നമ്മള്‍ രഹസ്യമായി ചോദിക്കുന്നതും പറയുന്നതുമായ കാര്യങ്ങള്‍ അപ്പോള്‍ തന്നെ നീക്കം ചെയ്‌മെന്നു കരുതേണ്ട.

ഇക്കാര്യങ്ങള്‍ ഗൂഗിള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ചുവെയ്ക്കും. കുറെ കാലങ്ങള്‍ക്ക് ശേഷം അവ നമ്മള്‍ക്കു വേണമെങ്കില്‍ പറഞ്ഞു തരുകയും ചെയ്യും.

ഗൂഗിള്‍ ഭാഷ തിരിച്ചറിയുന്ന കഴിവ് കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇത് ഉപയോഗിക്കുന്നതത്രേ. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ഉച്ചാരണം വിവിധ രീതിയിലായിരിക്കുമല്ലോ. ഇവ തിരിച്ചറിഞ്ഞു പ്രതികരിക്കാനുള്ള കഴിവ് കൂട്ടുക എന്നതാണ് ഈ ശേഖരിക്കലിനു പിന്നിലെന്നാണ് ഗൂഗിളിന്റെ വാദം.

ഒരിക്കല്‍ സെര്‍ച്ച് ചെയ്ത വിവരങ്ങള്‍ വളരെ എളുപ്പത്തില്‍ ഗൂഗിള്‍ നമുക്ക് പറഞ്ഞു തരികയും ചെയ്യും. ഇവ സൂക്ഷിച്ചു വയ്‌ക്കേണ്ടതില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ എളുപ്പത്തില്‍ ഡിലീറ്റ് ചെയ്യുകയും ആവാം.
ഗൂഗിള്‍ ഉപഭോക്താവിനെ കുറിച്ച് ശേഖരിച്ചു വച്ചിരിക്കുന്ന വിവരങ്ങള്‍ക്ക് ഒരു സ്‌പെഷ്യല്‍ പേജുണ്ട്. ഇതിനായി ഗൂഗിള്‍ ഹിസ്റ്ററി പേജില്‍ പോവുക. റെക്കോര്‍ഡിങ്ങ്‌സ് ലിസ്റ്റ് ഇവിടെ കാണാം. ഓഡിയോ കാണിക്കുന്നതിനായി പ്രത്യേക പേജും മറ്റുള്ള ആക്റ്റിവിറ്റികള്‍ കാണിക്കുന്നതിനായി മറ്റൊരു പേജുമാണ് ഉള്ളത്. ഇന്റര്‍നെറ്റില്‍ ഗൂഗിള്‍ ഒരാളെക്കുറിച്ച് സേവ് ചെയ്തു വച്ചിരിക്കുന്ന സകല വിവരങ്ങളും ഇവിടെ കാണാം.

ജൂണ്‍ 2015 മുതല്‍ ആണ് ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അന്നു മുതള്‍ക്കുള്ള വിവരങ്ങള്‍ ഇവിടെ കിട്ടും. അക്ഷരാരര്‍ഥത്തില്‍ ഒരു ഡയറി പോലെയാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് പറയാം. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ആളുകള്‍ നല്‍കിയത് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിന്നാണ്. എവിടെ നിന്ന്, ഏതു ആപ്പ് വഴിയാണ് വിവരങ്ങള്‍ നല്‍കിയതെന്നും ഇതില്‍ കാണാന്‍ സാധിക്കും.
ഇതൊന്നും എവിടെയും സൂക്ഷിച്ചു വയ്‌ക്കേണ്ട ആവശ്യമില്ലെന്ന് തോന്നുകയാണെങ്കില്‍ വിവരങ്ങള്‍ മുഴുവനായോ അല്ലെങ്കില്‍ ഓരോന്നായോ ഡിലീറ്റ് ചെയ്യാം. ചെക്ക് ബോക്‌സില്‍ ടിക്ക് ചെയ്ത് ആവശ്യമായവ തിരഞ്ഞെടുത്ത ശേഷം ഡിലീറ്റ് ഓപ്ഷന്‍ പ്രസ് ചെയ്താല്‍ മതി.

ഒരിക്കലും ഗൂഗിളില്‍ ഇത്തരം കാര്യങ്ങള്‍ സൂക്ഷിച്ചു വയ്ക്കരുതെന്ന് നിര്‍ബന്ധം ഉണ്ടെങ്കില്‍ വോയ്‌സ് സെര്‍ച്ച് ഉപയോഗിക്കുകയേ ചെയ്യരുത്. വിര്‍ച്വല്‍ അസിസ്റ്റന്റ്‌റ് ഓപ്ഷന്‍ ഓഫ് ചെയ്തു വെയ്ക്കണം.

Top