ഇന്റര്‍നെറ്റിന്റെ ആവശ്യം ഇല്ലാതെ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഉപയോഗിക്കാം

ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും ഉപയോഗിക്കാം.

ഓണ്‍ലൈനില്‍ ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് ആവശ്യമെങ്കില്‍ ഓഫ്‌ലൈനില്‍ ഉപയോഗിക്കാനാണ് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ലാത്തത്.

ഓഫ്‌ലൈന്‍ ട്രാന്‍സ്ലേഷന്‍ ചെയ്യണമെങ്കില്‍ അതിനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ട്രാന്‍സ്ലേഷന്‍ ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റ് കണക്ട് ചെയ്യാതെ തന്നെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ആപ്പ് ഉപയോഗിച്ച് ഒരു വാക്കോ വാചകമോ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്നു.

ഇത് ഉപയോഗിക്കുന്നതിന് ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുമ്പോള്‍ വിവര്‍ത്തനം ചെയ്യാന്‍ താത്പര്യപ്പെടുന്ന രണ്ട് ഭാഷകളുടെ പാക്ക് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

Top