ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരം പുതിയ സേവനവുമായി ഗൂഗിളെത്തുന്നു

smatphones

യൂട്യൂബ് പുതിയ മ്യൂസിക് സ്ട്രീമിങ് സേവനത്തിന് അടുത്തയാഴ്ച തുടക്കമിടുന്നു. ആപ്പിള്‍ മ്യൂസിക്, സ്പോടിഫൈ, ആമസോണ്‍ പോലുള്ള മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്താനാണ് പുതിയ സേവനം. ഗൂഗിള്‍ പ്ലേ മ്യൂസിക്കിന് പകരമായിരിക്കും ഗൂഗിളിന്റെ പുതിയ സേവനം സബ്സ്‌ക്രിപ്ഷന്‍ സൗകര്യത്തോടുകൂടിയുള്ള സേവനമായിരിക്കും ഇതും. യൂട്യൂബ് മ്യൂസിക് പ്രീമിയം വരിക്കാരാവാന്‍ പ്രതിമാസം 9.99 ഡോളര്‍ ആണ് (ഏകദേശം 679 രൂപ) ചിലവ്.

അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ അധികം താമസിയാതെ ഈ സേവനമെത്തും. അതിന് ശേഷം ബ്രിട്ടന്‍ ഉള്‍പ്പടെ മറ്റ് 14 രാജ്യങ്ങളില്‍ സേവനം ലഭ്യമാക്കും. റീമിക്സുകള്‍, തത്സമയ പ്രകടനങ്ങള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മറ്റെവിടെയും ലഭിക്കാത്ത മ്യൂസിക് വീഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കില്‍ ഉണ്ടാകുമെന്ന് പ്രൊഡക്റ്റ് മാനേജര്‍ ഏലിയാസ് റോമന്‍ പറഞ്ഞു. യൂട്യൂബ് മ്യൂസിക് നിലവില്‍ വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം നിലനില്‍ക്കും. ഗൂഗിള്‍ പ്ലേ മ്യൂസികിന്റെ നിലവിലുള്ള വരിക്കാര്‍ ഓട്ടോമാറ്റിക് ആയി പുതിയ സേവനത്തിന്റെ വരിക്കാരായി മാറും.

Top