Google doodle honours late Kannada actor Rajkumar

ന്യൂഡല്‍ഹി: കന്നഡ സൂപ്പര്‍സ്റ്റാര്‍ രാജ്കുമാറിന് ആദരവുമായി ഗൂഗിള്‍ ഡൂഡില്‍. രാജ്കുമാറിന്റെ 88ാം ജന്മദിന വാര്‍ഷികത്തില്‍ പ്രത്യേകം തയാറാക്കിയ ഡൂഡിലിലൂടെയാണു ഗൂഗില്‍ ഇന്ത്യ രാജ്കുമാറിനെ ആദരിച്ചത്.

1929 ഏപ്രില്‍ 24ന് കര്‍ണാടകയിലെ സിങ്കനല്ലൂരിലാണ് രാജ്കുമാര്‍ ജനിച്ചത്

ഇരുനൂറിലേറെ കന്നഡ ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിടുണ്ട്. പദ്മഭൂഷണ്‍, ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം അടക്കമുള്ള ധാരാളം ബഹുമതികളും രാജ്കുമാറിന് ലഭിച്ചിട്ടുണ്ട്. 2006 ഏപ്രില്‍ 12നാണ് അദ്ദേഹം അന്തരിച്ചത്.

Top