google app cardboard

സ്മാര്‍ട്ട് ഫോണുകളില്‍ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള ആപ്പുകള്‍ക്ക് എന്നും ആവശ്യക്കാരേറെയാണ്.ഇപ്പോഴിതാ ഫോട്ടോ എഡിറ്റ് ചെയ്യാന്‍ പുതിയൊരു ആപ്പുമായി ഗൂഗിള്‍എത്തിയിരിക്കുന്നു. കാര്‍ഡ്‌ബോര്‍ഡ് ക്യാമറ എന്ന പേരിലുള്ള പുതിയ ആപ്പില്‍ ഫോട്ടോഎഡിറ്റ് ചെയ്യാന്‍ മാത്രമല്ല,

360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി ഫോട്ടോകള്‍ എടുക്കാനും സാധിക്കും.
ഒരു വര്‍ഷം മുമ്പ് ഇറങ്ങിയിരുന്നെങ്കിലുംപുതിയ ഫീച്ചറോടുകൂടിയാണ് ആപ്പിന്റെ രണ്ടാം വരവ്. ആപ്പ് തുറന്നശേഷം റെക്കോര്‍ഡ് ഓപ്ഷന്‍ സെലക്ട് ചെയ്ത് ഫോണ്‍ ചുറ്റുംകറക്കിയാല്‍ മതി.

ഫോട്ടോ റെഡി.ഫോട്ടോയ്‌ക്കൊപ്പം ശബ്ദവും ആപ്പും റെക്കോര്‍ഡ് ചെയ്യും. പനോരമ രീതിയിലാണ് ‘കാര്‍ഡ്‌ബോര്‍ഡ് ക്യാമറ ‘ ചിത്രം പകര്‍ത്തുന്നത്. പകര്‍ത്തിയ ചിത്രം ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും ആപ്പിലുണ്ട്. ഇതിനായി ഷെയര്‍ ചെയ്യേണ്ട ഫോട്ടോ വെര്‍ച്വല്‍ ഫോട്ടോആല്‍ബത്തില്‍ ചേര്‍ക്കണം.

അതിനുശേഷം ഷെയര്‍ ബട്ടണ്‍ ഉപയോഗിച്ച് ഫോട്ടോ ഷെയര്‍ ചെയ്യാന്‍സാധിക്കും. ആപ്പ് അയച്ചുതരുന്ന ഫോട്ടോയുടെ ലിങ്കാണ് സോഷ്യല്‍ മീഡിയസൈറ്റുകളില്‍ ഷെയര്‍ ചെയ്യുന്നത്.

പൂര്‍ണമായും ത്രീഡി ചിത്രമല്ലെങ്കിലും ഇതൊരുപുതിയ ചുവടുവയ്പ്പാണെന്നാണ് ‘കാര്‍ഡ്‌ബോര്‍ഡ് ക്യാമറ ‘യുടെ അണിയറക്കാരുടെ വാദം.പുതിയ ആപ്പ് പ്ലേസ്റ്റോറിലും ഐടൂണ്‍സിലും സൗജന്യമായി ലഭ്യമാണ്.

Top