വിശ്വാസ വഞ്ചനാക്കുറ്റം; പിഴ ചുമത്തിയതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍

സാന്‍ഫ്രാന്‍സിസ്‌കോ: വിശ്വാസ വഞ്ചനാക്കുറ്റത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ അപ്പീല്‍ നല്‍കുമെന്ന് ഗൂഗിള്‍.

ആന്‍ഡ്രോയിഡ് ഇന്നത്തെ നിലയിലാക്കാന്‍ കമ്പനി ഒരുപാട് തുക മുതല്‍ മുടക്കിയിട്ടുണ്ടെന്നും, അത് തിരിച്ചുപിടിക്കാന്‍ ഞങ്ങളുടെ ആപ്പുകള്‍ ആളുകള്‍ ഉപയോഗിക്കണമെന്നും, മറ്റ് കമ്പനികളുടെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന് ഗൂഗില്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും കമ്പനി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ, യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് 500 കോടി ഡോളറിന്റെ (3428 കോടി രൂപ) റെക്കോര്‍ഡ് പിഴ ചുമത്തിയിരുന്നു.

വിശ്വാസലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് വഴി സ്വന്തം ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഗൂഗിള്‍ നിര്‍ബന്ധിച്ചതായി യൂറോപ്യന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.

ഇതാണ് പിഴ ചുമത്താന്‍ കാരണമായിരിക്കുന്നത്. നേരത്തെയും യൂറോപ്യന്‍ യൂണിയന്‍ ഗൂഗിളിന് വന്‍തുക പിഴയിട്ടിരുന്നു. ഏകദേശം മൂന്നു ബില്ല്യന്‍ ഡോളറായിരുന്നു പിഴ.

Top