goa may shutdown bars along national highways to curb road

ഗോവ: ദേശീയ പാതയോരത്തെ മദ്യഷാപ്പുകളും ബാറുകളും പൂട്ടണമെന്ന സുപ്രീം കോടതിവിധി കര്‍ശനമായി പാലിക്കേണ്ടി വന്നാല്‍ ഗോവയില്‍ 4500ഓളം ബാറുകള്‍ പൂട്ടേണ്ടിവരുമെന്ന് മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാര്‍സെക്കര്‍.

മദ്യവില്‍പനയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 50 ശതമാനം ഇതോടുകൂടി സംസ്ഥാന ഖജനാവിന് നഷ്ടമാകും. ഗോവയില്‍ നിലവില്‍ 9000ത്തില്‍ കൂടുതല്‍ ബാറുകള്‍ ഉണ്ട്. ഇവയില്‍ പകുതിയലധികവും സംസ്ഥാന, ദേശീയപാതകള്‍ക്കരികിലാണ്.

ഇക്കാര്യം നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Top