ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം: ഗോവ-ഡല്‍ഹി മത്സരം സമനിലയില്‍

പനാജി: സെമി പ്രതീക്ഷയുമായി കാത്തു നില്‍ക്കുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ആശ്വാസമേകി ഗോവ- ഡല്‍ഹി മത്സരം സമനിലയില്‍. പ്ലേ ഓഫ് പ്രതീക്ഷയുമായി ഇറങ്ങിയ ഗോവയെ ഒരു ഗോളിനാണ് ഡല്‍ഹി സമനിലയില്‍ തളച്ചത്.

സമനിലയോടെ 15 മത്സരങ്ങളില്‍ നിന്ന് 21 പോയിന്റോടെ ആറാം സ്ഥാനത്താണ് ഗോവ. 16 കളികളില്‍ നിന്നും 24 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് കേരളം. ഇനിയുള്ള മത്സരം ജയിച്ചാല്‍ മാത്രം പോര മറ്റ് ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചായിരിക്കും കേരളത്തിന്റെ സെമി പ്രതീക്ഷ.

ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷമായിരുന്നു മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. ഗോവയ്ക്കായി ഹ്യൂഗോ ഹോമൈസ് ഗോള്‍ നേടിയപ്പോള്‍ ഡല്‍ഹിയുടെ സമനില ഗോള്‍ കാലു ഉച്ചെ നേടി. സമനില ഡല്‍ഹിയെ അവസാനക്കാരെന്ന നാണക്കേടില്‍നിന്നും രക്ഷിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മുന്നിലെത്താന്‍ ഇതോടെ ഡല്‍ഹിക്ക് സാധിച്ചു.

Top