ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു

oil

മുംബൈ: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നു. രാഷ്ട്രീയപരവും, ഭൂമിശാസ്ത്രപരവുമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ക്രൂഡ് ഓയിലിന്റെ വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. സൗദി സപ്ലെ കുറച്ചതിനെതുടര്‍ന്നായിരുന്നു കഴിഞ്ഞ ദിവസം ക്രൂഡ് വില പെട്ടെന്ന് ഉയര്‍ന്നത്. ഇതോടെയാണ് വില ബാരലിന് 74 ഡോളറിലെത്തിയത്.

മൂന്നര വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് വില ഇപ്പോള്‍ എത്തിയിരിക്കുന്നത്. വിതരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന ഇന്ന് യോഗം ചേരും. ഭാവിയില്‍ വില 80 ഡോളറിലെത്തിക്കുകയാണ് ലക്ഷ്യം.

Top