ഉരുക്കിനെ വെല്ലുന്ന ഗ്ലാസ് ടെക്‌നോളജിയുമായി ക്യൂന്‍സ് സര്‍വകലാശാല ഗവേഷകര്‍

smartphonE

അയര്‍ലന്‍ഡ്: തറയില്‍ വീണാലും പൊട്ടാത്ത സ്‌ക്രീനും ബോഡിയും സ്മാര്‍ട്ട് ഫോണുകള്‍ക്ക് നിര്‍മിക്കാമെന്ന് കണ്ടെത്തിക്കൊണ്ട് വടക്കന്‍ അയര്‍ലന്‍ഡിലെ ക്യൂന്‍സ് സര്‍വകലാശാലയിലെ ഗവേഷകര്‍. ‘സി 60’ എന്ന പ്രത്യേകതരം രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് ഗ്ലാസ്സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

വളരെ ചെലവു കുറഞ്ഞ രീതിയില്‍ നിര്‍മ്മിക്കുന്ന ഇത്തരം ഗ്ലാസുകള്‍ക്ക് നിലവില്‍ ലഭ്യമായ ഗ്ലാസുകളേക്കാള്‍ കൂടുതല്‍ പ്രകാശം കടത്തിവിടാനുള്ള ശേഷിയുണ്ട്.

ഗ്രാഫൈറ്റ്, ഹെക്‌സാഗോണല്‍ ബോറോണ്‍ നൈട്രേറ്റ് എന്നിവയുടെ സംയുക്തമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അധിക ബാറ്ററി ലൈഫ് ഇത്തരം ഗ്ലാസുകള്‍ കൊണ്ടു നിര്‍മ്മിക്കുന്ന സ്മാര്‍ട്ട് ഫോണുകളുടെ പ്രത്യേകതയാണ്.

Top