കേരളത്തെ മറക്കാതെ ജിറോണ എഫ് സി ; ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒപ്പമുണ്ടെന്ന് . .

കേരളത്തെ മറക്കാതെ സ്പാനിഷ് ക്ലബ് ജിറോണ എഫ് സി. കനത്ത മഴയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒപ്പമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് ജിറോണ കേരളത്തെ ഓര്‍ത്തത്.

തങ്ങളുടെ ഓഫീഷ്യല്‍ ട്വിറ്റര്‍ പേജുവഴിയാണ് കേരള ജനതയ്ക്ക് ഒപ്പം തങ്ങളുമുണ്ടെന്ന് സ്പാനിഷ് ക്ലബ് അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ ചിന്തയും പ്രാര്‍ത്ഥനയും കേരളത്തിലെ ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണെന്ന് ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

ജൂലൈയില്‍ കൊച്ചിയില്‍ നടന്ന പ്രീ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി ഒരു മത്സരം കളിച്ച ബന്ധം മാത്രമേ യഥാര്‍ത്ഥത്തില്‍ ജിറോണയ്ക്ക് കേരളവുമായി ഉള്ളൂ. ആ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു.

Top