കൊച്ചി ചെറായി ബീച്ചില്‍ പട്ടാപ്പകല്‍ യുവതിയെ കുത്തി കൊന്നു

crime

കൊച്ചി: കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തി കൊന്നു. വരാപ്പുഴ സ്വദേശി ശീതള്‍(30) ആണ് കൊല്ലപ്പെട്ടത്.

കുത്തേറ്റ യുവതി സമീപത്തെ സ്വകാര്യ റിസോർട്ടിൽ ഓടിക്കയറി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശരീരത്തിൽ ആറോ ഏഴോ കുത്തേറ്റിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സ്വദേശി പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെറായി ബിച്ചിനു സമീപം പി.എസ്​.സി കോച്ചിങ്​ ക്ലാസിനു വന്ന യുവതി യുവാവിനൊപ്പം ബീച്ചിലെത്തിയതായിരുന്നു. ബീച്ചിൽ വെച്ച്​ ഇരുവരും തമ്മിൽ വാക്കു തർക്കം ഉണ്ടായി. അതിനിടെ, നാട്ടുകാരുടെ മുന്നിലിട്ട്​ യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ്​ ഒാടി രക്ഷപ്പെട്ടു. ബീച്ചിൽ നിന്ന്​ കുത്തേറ്റ യുവതി തൊട്ടടുത്ത റോഡിലെത്തി സമീപത്തെ റിസോർട്ടിൽ ചെന്ന്​ തനിക്കു കുത്തേറ്റുവെന്ന്​ അറിയിക്കുകയായിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.

Top