ഭാര്യയെന്നാരോപണം; സല്‍മാന്‍ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ യുവതി പിടിയില്‍

salman

മുംബൈ: സല്‍മാന്‍ ഖാന്റെ വസതിയില്‍ അതിക്രമിച്ചു കയറിയ യുവതി പിടിയിലായി. സല്‍മാന്റെ ഭാര്യയെന്നാരോപിച്ചായിരുന്നു യുവതി വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.

വീടിന്റെ മുന്‍വശത്തെ വാതിലിലൂടെ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നതിനിടെ അലാറം മുഴുങ്ങിയതോടെ യുവതി സുരക്ഷാ ജീവനക്കാരുടെ പിടിയിലാവുകയായിരുന്നു. സംഭവ സമയത്ത് സല്‍മാന്‍ വീട്ടിലുണ്ടായിരുന്നില്ല

താന്‍ സല്‍മാന്റെ ഭാര്യയാണെന്നും അകത്തേക്ക് കയറ്റിവിടണം എന്നുമായിരുന്നു യുവതിയുടെ ആവശ്യം. തുടര്‍ന്ന് യുവതി വസതിയുടെ മുന്നില്‍ വെച്ച് ബഹളം ഉണ്ടാക്കിയെങ്കിലും സുരക്ഷ ജീവനക്കാര്‍ ഇവരെ പുറത്താക്കുകയായിരുന്നു

Top