ലാപ്‌ടോപ്പിലും, ഡെസ്‌ക് ടോപ്പിലും ഒരുപോലെ ലഭ്യമാക്കി ജിയോയുടെ ടിവി ആപ്പ്

ജിയോ ഉപയോക്താക്കള്‍ക്കൊരു സന്തോഷ വാര്‍ത്ത വീണ്ടും എത്തുന്നു.

ജിയോയുടെ ടിവി ആപ്പ് ഇപ്പോള്‍ ലാപ്‌ടോപ്പിലും, ഡെസ്‌ക് ടോപ്പിലും ലഭ്യമാകുകയാണ്.

ഏത് ബ്രൗസറിലും jiotv.com എന്ന് അടിച്ചാല്‍ ഈ സേവനം ഉറപ്പാക്കാന്‍ സാധിക്കും.

ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ജിയോ ടിവി ആപ്പില്‍ ലഭിക്കുന്ന സേവനങ്ങളും ഡെസ്‌ക് ടോപ് പതിപ്പിലും ലഭ്യമാകും.

ചാനലുകള്‍ എസ്.ഡിയില്‍ കാണണോ, എച്ച്.ഡിയില്‍ കാണണോ എന്നത് പ്രേക്ഷകര്‍ക്ക് തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഇതിലുണ്ട്.

ഏഴ് ദിവസം പഴക്കമുള്ള ചാനല്‍ പരിപാടികള്‍വരെ ഈ ആപ്പില്‍ ലഭിക്കുമെന്നതും സവശേഷതയാണ്.

ക്യാച്ച് അപ്പ് ടിവി എന്നാണ് ഈ ഫീച്ചറിന്റെ പേര്. എന്നാല്‍ ജിയോ ഐഡി ഉള്ളവര്‍ക്ക് മാത്രമേ ഡെസ്‌ക്ടോപ്പിലും ഈ ആപ്പില്‍ പ്രോഗ്രാമുകള്‍ കാണുവാന്‍ സാധിക്കൂ.

Top