ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ജിയോണി എക്‌സ് 1 ഇന്ത്യന്‍ വിപണിയില്‍ എത്തി

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ജിയോണി ഫിംഗര്‍പ്രിന്റ് സ്‌കാനറോടു കൂടിയ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ് 1 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 256 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍.

3000 എംഎഎച്ച് ബാറ്ററി സവിശേഷതയുള്ള ഈ മോഡലിന്റെ വില 8,999 രൂപയാണ്.

Top