വിവാഹപാര്‍ട്ടി സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഏഴു മരണം

ACCIDENT

ഗാസിയാബാദ്​: വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ കുടുംബാംഗങ്ങളുമായി പോയ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് വരന്റെ പിതാവടക്കം ഏഴുപേര്‍ മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ ഒരു കുട്ടിയും നാലുസ്ത്രീകളുമടക്കം ഏഴുപേര്‍ മരിച്ചു. വരന്റെ പിതാവ് ഓം പ്രകാശ്(55)ഉം മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ടാറ്റാ സുമോയിലാണ് ഇവര്‍ യാത്ര ചെയ്തത്. യാത്രാ മദ്ധ്യേ ഒരു റോഡ് സൈഡിലാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. വാഹനത്തിന്റെ മുന്നിലിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ ഹാന്റ് ബ്രേക്ക് റിലീസ് ചെയ്തതോടെ വാഹനം സമീപത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും പലരുടെയും ജീവന്‍ രക്ഷിക്കാനായില്ല. അപകടകരമായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Top