ഘര്‍-ഘര്‍ റോസ്ഗര്‍ യോജന; 45,000 പേര്‍ക്ക് ജോലിവാഗ്ദാനവുമായി പഞ്ചാബ് സര്‍ക്കാര്‍

new3

പഞ്ചാബ്: കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ഘര്‍ ഘര്‍ റോസ്ഗര്‍ യോജനയിലൂടെ 45,000 പേര്‍ക്ക് ജോലി വാഗ്ദാനവുമായി പഞ്ചാബ് സര്‍ക്കാര്‍ രംഗത്ത്. നിലവില്‍ 73,000ത്തിലധികം പേരാണ് സര്‍ക്കാരിന്റെ പദ്ധതി വഴി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 56 വേദികളിലായി നടത്തിയ 140 ജോബ് മേളയിലൂടെയാണ് ഇത്രയും പേര്‍ ജോലിക്കായി അപേക്ഷ സമര്‍പ്പിച്ചതെന്ന് ചണ്ഡിഗഡിലെ സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചത്.

രണ്ടാം ഘട്ട മെഗാ ജോബ് മേള ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് എട്ടുവരെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. 45,747 ജോലി ഒഴിവുകളാണ് നിലവില്‍ കണക്കാക്കിയിട്ടുള്ളത്. അതേസമയം, പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 1,689 പേരെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് പഞ്ചാബ് തൊഴില്‍ മന്ത്രി മന്‍പ്രീത് സിംഗ ബാദല്‍ യുവാക്കളോട് ആവശ്യപ്പെട്ടു. നിങ്ങളുടെ യോഗ്യത അനുസരിച്ചുള്ള തൊഴിലുകള്‍ നേടാന്‍ നിങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അവസരം പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യുന്ന തരത്തിലുള്ള ജോബ് പോര്‍ട്ടലാണ് സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗ്യതയുടെ നിലവാരം കൂടുമ്പോള്‍ തൊഴില്‍ അപേക്ഷകരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യാനും കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേ സമയം പോര്‍ട്ടല്‍ തന്നെ യോഗ്യതയുടെ അടിസ്ഥനത്തില്‍ വ്യക്തികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുമെന്നും ബാദല്‍ പറഞ്ഞു.

Top