റിലീസിന് തയ്യാറെടുക്കുന്ന ‘ഈ.മ.യൗ’ വിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ങ്കമാലി ഡയറീസിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഈ.മ.യൗ’.

ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

പി ഇ മാത്യൂസ് തിരക്കഥ രചിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രാജേഷ് ജോര്‍ജ് കുളങ്ങരയാണ്. ഈശോ മറിയം യൗസേപ്പ് എന്നതിന്റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.

വെറും 18 ദിവസം കൊണ്ടാണ് ലിജോ ജോസ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊച്ചിയായിരുന്നു പ്രധാനലൊക്കേഷന്‍.

ഷൈജു ഖാലിദാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.

Top