കോഫി ശൃംഗലയായ ചിബോ കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ ഒരുങ്ങുന്നു

bussiness

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ പ്രധാന കോഫി ശൃംഗലയായ ചിബോ കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകക്ക് നല്‍കുന്ന ബിസിനസ് ആരംഭിക്കുന്നു. ഷെയറിംങ്ങ് എക്കോണമി എന്ന രീതിയിലാണ് ചിബോ ഈ ബിസിനസില്‍ പ്രവേശിക്കാന്‍ ഒരുങ്ങുന്നത്.

സാമ്പത്തിക വരുമാനം കുറഞ്ഞ മാതാപിതാക്കള്‍ക്ക് ചിബോയില്‍ നിന്ന് കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകക്ക് കിട്ടുന്നത് വളരെയേറെ ഉപകാരമായിരിക്കും.

സാധാരണ കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകക്ക് കിട്ടുന്ന ജര്‍മനിയിലെ വളരെ ചുരുക്കമായുള്ള കടകളേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും ചിബോ കുട്ടികളുടെ വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുക.

Top