german vs england football match; germany won

ഡോര്‍ട്ട്മുണ്ട്: അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ പൊഡോള്‍കിയുടെ ഗോളില്‍ ഇംഗ്ലണ്ടിനെതിരെ ജര്‍മനിക്ക് ജയം.

ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനി വിജയിച്ചത്.

69 -ാം മിനിറ്റില്‍ ബോക്‌സിനു വെളിയില്‍നിന്നും പൊഡോള്‍സ്‌കി പായിച്ച തകര്‍പ്പന്‍ ഷോട്ട് ഇംഗ്ലീഷ് വലയില്‍ തുളച്ചുകയറുകയായിരുന്നു.

വിജയഗോള്‍ നേടി പൊഡോള്‍സ്‌കി തന്റെ വിടവാങ്ങല്‍ മത്സരം അവിസ്മരണീയമാക്കി. രാജ്യത്തിനായി പൊഡോള്‍സ്‌കിയുടെ 49-ാം ഗോളായിരുന്നു ഇത്.

13 വര്‍ഷത്തെ ഫുട്‌ബോള്‍ ജീവിതത്തില്‍ ജര്‍മനിക്കായി 130-ാം മത്സരമാണ് പൊഡോള്‍സ്‌കി പൂര്‍ത്തിയാക്കിയത്.

Top