മെര്‍സിഡീസ് മെയ്ബാക്ക് 6 കാബ്രിയോലെ കോണ്‍സെപ്റ്റ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു

മെര്‍സിഡീസ് മെയ്ബാക്ക് 6 കാബ്രിയോലെ കോണ്‍സെപ്റ്റ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു.

കാലിഫോര്‍ണിയയില്‍ വെച്ച് നടക്കുന്ന പെബിള്‍ ബീച്ച് കണ്‍കേഴ്‌സ് ഡി എലഗന്‍സില്‍ വെച്ചാണ് മെയ്ബാക്ക് 6 കാബ്രിയോലെ കോണ്‍സെപ്റ്റിനെ മെര്‍സിഡീസ് അവതരിപ്പിച്ചത്.

ഈ മോഡലിന്റെ പ്രധാന സവിശേഷത, റീട്രാക്ടബിള്‍ റൂഫും, ടൂസീറ്റ് ലേഔട്ടുമാണ്. വീതിയേറിയ ഗ്രില്ലും, നീളമേറിയ സ്വീപിംഗ് ബോണറ്റും, അഗ്രസീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും ആരെയും ആകര്‍ഷിക്കുന്ന വിധമാണ്.

റിയര്‍ എന്‍ഡിന് ലഭിച്ച എക്സ്റ്റന്‍ഡഡ് ബോട്ട്‌സ്‌റ്റൈല്‍ ഡിസൈനും, വീതിയേറിയ OLED ടെയില്‍ ലൈറ്റുകളും മികച്ച രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഏറെ പിന്നിലേക്കായി നിലകൊള്ളുന്നതാണ് സീറ്റുകള്‍. വൈറ്റ് നാപ്പ ലെതറില്‍ തീര്‍ത്തതാണ് കാറിന്റെ ഇന്റീരിയര്‍.

ടച്ച്‌സെന്‍സിറ്റീവ് കണ്‍ട്രോളുകളും, അനലോഗ് സൂചികകളോട് കൂടിയ ഡിജിറ്റല്‍ ഡിസ്‌പ്ലേയും ഡാഷ്‌ബോര്‍ഡിനെ വ്യത്യസ്തമാക്കുന്നു.

750 bhp കരുത്തേകുന്ന നാല് ഇലക്ട്രിക് മോട്ടോറിലാണ് മെര്‍സിഡീസ് മെയ്ബാക്ക് 6 കാബ്രിയോലെ വന്നെത്തുന്നത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയാണ് മോഡലിനുള്ള ടോപ്‌സ്പീഡ്.

Top