ചരിത്രത്തിലെ വലിയ സൈബർ ആക്രമണത്തിന് ഇരയായി ജർമ്മനി ; പിന്നിൽ ‘ഫാൻസി ബീർ’

ബെർലിൻ : ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ ആക്രമണത്തിനെ നേരിട്ട് ജർമ്മനി. ജർമ്മനിയിലെ വിദേശ, പ്രതിരോധ വകുപ്പുകളിലെ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ഇവർ ചോർത്തിയതിൽ ഉൾപ്പെടുന്നത്.

‘ഫാൻസി ബീർ’ എന്ന റഷ്യൻ ചാരസംഘടനയാണ് രാജ്യത്തിന്‍റെ ആഭ്യന്തര പ്രതിരോധ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. വിവിധ മന്ത്രാലയങ്ങളുടെ കംപ്യൂട്ടർ ശൃംഖലകളിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.

Top