ജിയോയുടെ പുതിയ പ്ലാനുകള്‍ ട്രായ്‌യുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധം ; വൊഡാഫോണ്‍ കോടതിയില്‍

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ പുതിയ പ്ലാനുകള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാരോപിച്ച് വൊഡാഫോണ്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

റിലയന്‍സ് ജിയോ കഴിഞ്ഞ മാസം അവതരിപ്പിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫറും ധന്‍ ധനാ ധന്‍ ഓഫറും ട്രായ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ട്രായ് നിലപാടുകള്‍ ജിയോയുടെ ചട്ടലംഘനങ്ങള്‍ക്ക് സഹായമാകുന്നുണ്ടെന്നും വൊഡാഫോണ്‍ ഹര്‍ജിയില്‍ പറയുന്നു.

നേരത്തേ, ജിയോയുടെ സൗജന്യ 4ജിയ്ക്ക് എതിരെ വൊഡാഫോണ്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഭേദഗതി വരുത്തിയാണ് വൊഡാഫോണ്‍ പുതിയ പരാതികള്‍ കൂട്ടിച്ചേര്‍ത്തത്.

ഹര്‍ജിയില്‍ ഭേദഗതി വരുത്താനുള്ള അപേക്ഷ സ്വീകരിച്ച കോടതി കേസ് ജൂലൈ 27ന് പരിഗണിക്കുമെന്ന് അറിയിച്ചു.

Top