നോട്ട് നിരോധനം തിരിച്ചടിയായി, അവസാന പാദത്തിൽ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ ഇ​ടി​വ്

notes were seized

ന്യൂ​ഡ​ൽ​ഹി: നോട്ട് അസാധുവാക്കലിന്റെ പ്രത്യാഘാതം രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കിനെ പ്രതികൂലമായി ബാധിച്ചുവെന്നു വ്യക്തമാക്കി സാമ്പത്തിക വളർച്ചാ റിപ്പോർട്ട്. 2016 – 2017 സാ​മ്പ​ത്തി​ക വ​ർ​ഷം മൊ​ത്ത ആ​ഭ്യ​ന്ത​ര ഉല്പാദന​ത്തി​ൽ 7.1 ശ​ത​മാ​നം വ​ള​ർ​ച്ച മാ​ത്ര​മാ​ണ് കൈ​വ​രി​ക്കാ​നാ​യ​ത്. മു​ൻ​വ​ർ​ഷ​ത്തി​ൽ എ​ട്ട് ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ചാ​നി​ര​ക്ക്.

സാമ്പത്തിക വ​ർ​ഷ​ത്തി​ന്റെ അ​വ​സാ​ന പാ​ദ​ത്തി​ലും വ​ള​ർ​ച്ചാ​നി​ര​ക്ക് ഇ​ടി​ഞ്ഞു. 6.1 ശ​ത​മാ​ന​മാ​യാ​ണ് അ​വ​സാ​ന പാ​ദ​ത്തി​ൽ വ​ള​ർ​ച്ചാ​നി​ര​ക്ക് ഇ​ടി​ഞ്ഞ​ത്. ഇ​തി​നു തൊ​ട്ടു​മു​ൻ​പി​ലെ പാ​ദ​ത്തി​ൽ ഏ​ഴു ശ​ത​മാ​ന​മാ​യി​രു​ന്നു വ​ള​ർ​ച്ചാ​നി​ര​ക്ക്. ഇ​താ​ണ് 6.1 ശ​ത​മാ​ന​മാ​യി താ​ഴ്ന്ന​ത്. നോ​ട്ട് നി​രോ​ധ​ന​മാ​ണ് വ​ള​ർ​ച്ചാ​നി​ര​ക്ക് താ​ഴു​ന്ന​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഇ​തേ ജ​നു​വ​രി-​മാ​ർ​ച്ച് കാ​ല​യ​ള​വി​ൽ ചൈ​ന​യു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക് 6.9 ശ​ത​മാ​ന​മാ​യി​രു​ന്നു. ഇ​തോ​ടെ ലോ​ക​ത്തി​ലെ അ​തി​വേ​ഗം വ​ള​രു​ന്ന സാ​മ്പ​ത്തി​ക ശ​ക്തി​യെ​ന്ന ഇ​ന്ത്യ​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തി​ന് മ​ങ്ങ​ലേ​റ്റു.

വിനിമയത്തില്‍ ബഹുഭൂരിപക്ഷം വരുന്ന 1000, 500 രൂപയുടെ നോട്ടുകള്‍ നിരോധിച്ച നടപടി രാജ്യത്തെ സാമ്പത്തികപരമായി പിന്നോട്ടടിക്കുമെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം, ‌രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 7.1% വളര്‍ച്ചയുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2015–16 സാമ്പത്തിക വർഷത്തിൽ ഇത് എട്ടു ശതമാനമായിരുന്നു.

Top