ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഹമാസ്

gasa

ജറുസലെം: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഹമാസ്. വെള്ളിയാഴ്ച ഹമാസിന്റെ ആക്രമണത്തില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഹമാസിന്റെ എട്ട് കേന്ദ്രങ്ങളിലേക്ക് ഇസ്രായേല്‍ സൈന്യം ടാങ്കുകളും, യുദ്ധവിമാനങ്ങളും, ഉപയോഗിച്ച് നടത്തിയ ശക്തമായ ആക്രമണത്തില്‍ മൂന്നു ഹമാസ് പോരാളികളും നാല് പലസ്തീന്‍ പൗരന്മാരും കൊല്ലപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് യുഎന്നും ഈജിപ്തും മുന്‍കയ്യെടുത്ത് നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇസ്രയേല്‍ വെടിനിര്‍ത്തലിന് സമ്മതിച്ചിട്ടുണ്ടെന്ന് ഹമാസ് പ്രതിനിധികള്‍ പറഞ്ഞു.

Top