ഗൗരി ലങ്കേഷിനെ വെടിവച്ചത് കൽ ബുർഗിയെ വെടിവച്ച അതേ തോക്ക് ഉപയോഗിച്ച് . .

21733259_2002843143284883_10984526_n

ബംഗളൂരു: കന്നട എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയെ വെടിവച്ചു കൊലപ്പെടുത്തിയ പിസ്റ്റള്‍ ഉപയോഗിച്ച് തന്നെയാണ് മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെയും വധിച്ചതെന്ന് അന്വേഷണ സംഘം.

കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൗരി ലങ്കേഷിനേയും കൊലപ്പെടുത്തിയത്.

ഒരേ പിസ്റ്റളെന്ന നിഗമനത്തിലെത്താന്‍ 80 ശതമാനത്തോളം സമാനതകളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

2015 ആഗസ്തിലാണ് വിഗ്രഹാരാധാനയെ എതിര്‍ത്തതിന്റെ പേരില്‍ ശ്രദ്ധേയനായ കന്നഡ സാഹിത്യകാരന്‍ ഡോ. എം എം കല്‍ബര്‍ഗി വെടിയേറ്റു മരിച്ചത്.

ധാര്‍വാഡിലെ വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിക്കവെയാണു കല്‍ബര്‍ഗിക്കു വെടിയേറ്റത്.

മഹാരാഷ്ട്രയില്‍ കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ ഗോവിന്ദ് പന്‍സാരെയെ വധിക്കാന്‍ ഉപയോഗിച്ച പിസ്റ്റളും കല്‍ബര്‍ഗി കൊലപാതക കേസിലെ പിസ്റ്റളും സാമ്യമുണ്ടെന്ന് ഫോറന്‍സിക് അന്വേഷണം സംഘം നേരത്തെ കണ്ടെത്തിയിരുന്നു.

ഈ മൂന്നു സംഭവങ്ങളുടെ പിന്നിലും ഒരേ സംഘമായിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്.Related posts

Back to top