ആഫ്രിക്കൻ രാജ്യമായ ബറുണ്ടിയിൽ വീണ്ടും കൂട്ടക്കൊല

ബുജുംബുര: ആഫ്രിക്കൻ രാജ്യമായ ബറുണ്ടിയിൽ വീണ്ടും കൂട്ടക്കൊല. ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ ആയുധധാരികളായ അക്രമികൾ 26 ഗ്രാമീണരെ കൊലപ്പെടുത്തി. സിബിറ്റോക്ക് പ്രവിശ്യയിലെ ഗ്രാമത്തിലാണ് സംഭവമുണ്ടായത്.

നിരവധി വീടുകൾക്ക് തീയിടുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. എൻകുറൻസിസയുടെ പ്രസിഡന്‍റ് കാലാവധി 2034വരെ നീട്ടി നൽകാനുള്ള ഹിതപരിശോധന നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായിരിക്കുന്നത്. വീടുകളും കച്ചവട സ്ഥാപനങ്ങളും സംഘം കൊള്ളയടിച്ചു.

Top