യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒത്തുതീര്‍പ്പുമായി ഗണേഷ് കുമാര്‍

ganesh-kumar

തിരുവനന്തപുരം: ഗണേഷ് കുമാര്‍ എം.എല്‍.എ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രശ്‌ന പരിഹാരശ്രമങ്ങളുമായി എന്‍.എസ്.എസ് പ്രാദേശിക നേതൃത്വവും രംഗത്ത്. ബാലകൃഷ്ണ പിള്ളയും ഒത്തുതീര്‍പ്പിന് ഇടപെട്ടു

അതേസമയം ഗണേഷ് കുമാര്‍ പരസ്യമായി മാപ്പ് പറഞ്ഞാല്‍ പരാതി പിന്‍വലിക്കാമെന്ന് മര്‍ദ്ദനമേറ്റ അനന്തകൃഷ്ണന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പരാതി പിന്‍വലിക്കുമെന്ന് അനന്തകൃഷ്ണന്റെ അച്ഛന്‍ വ്യക്തമാക്കി.

അനന്തകൃഷ്ണന്റെ അമ്മയുടെ മൊഴി എതിരായതിനാല്‍ അറസ്റ്റുണ്ടായേക്കുമെന്ന് ഉറപ്പായതോടെയാണ് പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ എന്‍എസ്എസിനെ മുന്‍നിര്‍ത്തി ആരംഭിച്ചത്. കോടതിയില്‍ മൊഴി നല്‍കുന്നതിന് മുമ്പ് കേസ് ഒത്തുതീര്‍ക്കാനാണ് ശ്രമം. വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഗണേഷ് കുമാര്‍ അനന്തകൃഷ്ണനെ മര്‍ദ്ദിച്ചത്.

Top