പൃഥ്വിരാജ് ചിത്രം മൈസ്റ്റോറിയിലൂടെ യുവതാരം ഗണേഷ് വെങ്കട്ടറാം വീണ്ടും മലയാളത്തിലേക്ക്

പൃഥ്വിരാജ്-പാര്‍വതി താര ജോഡിയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മൈസ്റ്റോറി.

റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ കോളിവുഡ് യുവതാരം ഗണേഷ് വെങ്കട്ടറാം വീണ്ടും മലയാളത്തിലേക്ക് എത്തുന്നു.

തമിഴില്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ മിന്നും പ്രകടനത്തിന് ശേഷമാണ് മലയാളത്തിലേക്കുള്ള ഗണേഷിന്റെ തിരിച്ചു വരവ്.

നേരത്തെ മേജര്‍ രവിയുടെ മോഹന്‍ലാല്‍ ചിത്രം കാണ്ഡഹാറിലൂടെയായിരുന്നു ഗണേഷിന്റെ മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ഹിറ്റിന് ശേഷം പാര്‍വതിയും പൃഥ്വിയും ഒന്നിക്കുന്ന മൈസ്റ്റോറി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു എന്നിവരാണ് മൈസ്റ്റോറിയിലെ മറ്റു താരങ്ങള്‍.

റോഷ്നി ദിനകര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് റോഷ്നി ദിനകര്‍ തന്നെയാണ്.

Top