ഗ്യാലക്‌സി ഫോണ്‍ വിപണിയും പിടിച്ചടക്കാന്‍ ലക്ഷ്യമിട്ട് വന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ

samsung-galaxy-s9-plus

സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്‌സി എസ്9 പ്ലസിന് (256 ജിബി സ്റ്റോറേജ്) വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ.

മാര്‍ച്ച് 16 മുതല്‍ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍, സാംസങ് ഷോപ്പ്, ജിയോ സ്റ്റോര്‍ വഴി ഓഫര്‍ വിലയിലുള്ള ഹാന്‍ഡ്‌സെറ്റുകള്‍ വാങ്ങാം. ഓഫര്‍ പ്രകാരം ഗ്യാലക്‌സി എസ്9 പ്ലസിന് 70 ശതമാനം വരെ ബൈബാക്കും ഇതോടൊപ്പം 6000 രൂപ ക്യാഷ്ബാക്ക് ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.

ബൈബാക്ക്, ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കാന്‍ ജിയോ കണക്ഷനും എടുക്കേണ്ടതുണ്ട്. 12 മാസത്തേക്ക് ഏറ്റവും കുറഞ്ഞത് 2500 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ മാത്രമേ ബൈബാക്ക് ഓഫര്‍ ലഭിക്കൂ. ബൈബാക്ക് ഓഫര്‍ പ്രകാരം ഒരു വര്‍ഷം ഉപയോഗിച്ചതിനു ശേഷം ഫോണ്‍ തിരിച്ചു നല്‍കിയാല്‍ ഹാന്‍ഡ്‌സെറ്റിന്റെ 70 ശതമാനം വിലയും തിരിച്ചുനല്‍കും.

Top