ഗാലക്‌സി നോട്ട് 8 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി നോട്ട് 8 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

67,900 രൂപയാണ് ഇന്ത്യയില്‍ ഫോണിന്റെ വില. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 4000 രൂപ കാഷ് ബാക്കും ലഭിക്കും.

6.3 ഇഞ്ചിന്റെ സൂപ്പര്‍ അമോലെഡ് 1440X2960 പിക്‌സല്‍ കര്‍വ്ഡ് ഗ്ലാസ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ഗാലക്‌സി നോട്ട് 8ന്. കൂടാതെ ഡ്യുവല്‍ റിയര്‍ ക്യാമറയും, സാംസങിന്റെ ബിക്‌സ്ബി വോയ്‌സ് അസിസ്റ്റന്റും ആണ് ഗാലക്‌സി നോട്ട് 8 ന്റെ പ്രധാന സവിശേഷതകള്‍.

ഡിസ്‌പ്ലേയുടെ സംരക്ഷണത്തിന് കോണിങ് ഗൊറില്ല ഗ്ലാസ് 5 ഉം സാംസങ് ഉപയോഗിച്ചിട്ടുണ്ട്.

ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഫോണിനുണ്ട്.

6 ജിബി റാം ശേഷിയില്‍ പുറത്തിറങ്ങുന്ന ഫോണിന് 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുള്ള മൂന്ന് വ്യത്യസ്ത പതിപ്പുകളുമുണ്ടാവും.

Top