ജി7 ഉച്ചകോടി; ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

donald trump

ക്യൂബെക്ക് സിറ്റി: ഇറക്കുമതി തീരുവ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജി7 ഉച്ചകോടിക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.”നമുക്ക് ഇന്ത്യയുടെ കാര്യമെടുക്കാം. 100 ശതമാനമാണ് ചിലതിന് ഇന്ത്യ നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അമേരിക്കയാകട്ടെ അങ്ങനെ ചെയ്യുന്നുമില്ലെന്നും മുമ്പോട്ട് തുടരാനാകില്ലെന്നും” ട്രംപ് പറഞ്ഞു.

നിരവധി രാജ്യങ്ങളോട് അധിക നികുതി ഈടാക്കുന്നതിനേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ പോവുകയാണെന്നും, അമിത നികുതി ഈടാക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അവരുമായി വ്യാപാരം വേണ്ടെന്ന് വെയ്ക്കുമെന്നും അതാണ് ഇത്തരക്കാര്‍ക്കുള്ള ഉചിതമായ നടപടിയെന്നും നീതിപൂര്‍വ്വമല്ലാത്തവരോട് കച്ചവടം നടത്തുന്നത് നിര്‍ത്തണമെന്നും ആര്‍ക്കും കൊള്ളയടിക്കാന്‍ കഴിയുന്ന ഒരു ബാങ്കായി അമേരിക്ക മാറിയെന്നും- അദ്ദേഹം സൂചിപ്പിച്ചു.

ലോകത്തെ വികസിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7 ഉച്ചകോടി. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ ഉച്ചകോടിക്ക് സാധിച്ചിട്ടില്ല.

Top