ഒന്നാം വാര്‍ഷികാഘോഷം വി.എസ്. പങ്കെടുക്കാത്തതിനെ കുറിച്ച് അറിയില്ലെന്ന് സുധാകരന്‍

SUDHAKARAN

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ ചടങ്ങില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കാത്തതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മന്ത്രി ജി. സുധാകരന്‍.

ആരോഗ്യപ്രശ്‌നങ്ങളുള്ളതു കൊണ്ടാകാം വി.എസ്. പങ്കെടുക്കാതിരുന്നതെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം ഔദ്യോഗികമായി ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് വി.എസ്. അച്യുതാനന്ദന്‍ ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുന്നതെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.

Top