അര്‍ജന്റീന ഡിഫന്‍ഡര്‍ ‘ഫൂനസ് മൊറി’യെ സ്വന്തമാക്കി വില്ലാറയല്‍

Funes-Mori

ര്‍ജന്റീന ഡിഫന്‍ഡര്‍ ഫൂനസ് മൊറിയെ സ്വന്തമാക്കി വില്ലാറയല്‍. വിയ്യാറയ ഫൂനസിന്റെ മൂന്നാമത്തെ ക്ലബാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ എവര്‍ട്ടണില്‍ നിന്നാണ് മൊറി സ്‌പെയിനിലേക്ക് എത്തുന്നത്. വില്ലാറയലുമായി നാലു വര്‍ഷത്തെ കരാറാണ് ഇപ്പോള്‍ മൊറി ഒപ്പിവെച്ചിരിക്കുന്നത്. സെന്റര്‍ ബാക്കായും ലെഫ്റ്റ് ബാക്കയും ഡിഫന്‍സീവ് മിഡായും കളിക്കാന്‍ കഴിവുള്ള താരമാണ് ഫൂനസ്.

അര്‍ജന്റീന ക്ലബായ റിവര്‍ പ്ലേറ്റിലായിരുന്നു താരം തന്റെ കരിയര്‍ ആരംഭിച്ചത്. 2015 മുതല്‍ എവര്‍ട്ടണില്‍ ആയിരുന്നു താരം കളിക്കുന്നത്. എവര്‍ട്ടണായി ഇതുവരെ 67 മത്സരങ്ങള്‍ കളിച്ച താരം 5 ഗോളുകളും നേടിയിട്ടുണ്ട്. അര്‍ജന്റീന ദേശീയ ടീമിലും കളിച്ചിട്ടുണ്ട് ഫൂനസ്. ഇതുവരെ 19 രാജ്യാന്തര മത്സരങ്ങള്‍ താരം കളിച്ചു.

Top