ഇന്ദ്രജിത്തിന്റെ മകള്‍ പാടിയ മോഹന്‍ലാലിലെ ഗാനത്തിന്റെ പൂര്‍ണ്ണ രൂപം കാണാം

mohanlal-movie-poster

ഞ്ജു വാര്യരെയും ഇന്ദ്രജിത്തിനെയും കേന്ദ്ര കാഥാപാത്രങ്ങളാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ഞാന്‍ ജനിച്ചന്നൊരു കേട്ടൊരു പാട്ട്… ഗാനത്തിന്റെ പൂര്‍ണ്ണ രൂപം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മനു മഞ്ജിതിന്റെ വരികള്‍ക്ക് ടോണി ജോസഫ്, നിഹാല്‍ സാദിഖ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനാ ഇന്ദ്രജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.

മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. അനില്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കെപിഎസി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സലിം കുമാര്‍, കോട്ടയം പ്രദീപ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Top