ഇന്ധന വില കുതിക്കുന്നു;പെട്രോളിന് 18 പൈസയും ഡീസലിനു 14 പൈസയും വര്‍ധിച്ചു

petrole-rate-increase

കണ്ണൂര്‍ : ക്രൂഡ് ഓയില്‍ വില കുറയുമ്പോഴും ഇന്ധന വില കുതിക്കുന്നു. ജൂണില്‍ 79 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 75 ഡോളറിനു താഴെയെത്തിയിട്ടും ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല.

ഒരു ലീറ്റര്‍ പെട്രോളിന് 18 പൈസയും ഡീസലിനു 14 പൈസയുമാണ് ഇന്നു വര്‍ധിപ്പിച്ചത്. ജൂലൈ അഞ്ചു മുതല്‍ ഇന്നു വരെയുള്ള ദിവസങ്ങളില്‍ പെട്രോളിനു മാത്രം വര്‍ധിപ്പിച്ചത് 1.26 രൂപയും ഡീസലിന് 1.12 രൂപയുമാണ്. പെട്രോളിന് 78.85 രൂപയും ഡീസലിന് 72.30 രൂപയുമാണ് കണ്ണൂരില്‍ ഇന്നത്തെ ഇന്ധനവില.

Top